*കൊഴുക്കണ്ണൂർ വാഴും ശ്രീ മണികണ്ഠ ദേവനെ*
*തൊഴുകൈയ്യുമേന്തി ഞാൻ വണങ്ങീടുന്നു.*
*കരൾ നൊന്തു വിളിച്ചെന്നാൽ വിളിപ്പുറത്തണയുമെൻ* *കൊഴുക്കണ്ണൂർ വാഴുമെൻ ശ്രീ അയ്യപ്പൻ....*
*ആശ്രിതർക്കഭയം അരുളുമെൻ ദേവാ നിൻ*
*തിരുമുമ്പിൽ വന്നെന്നും നമിച്ചിടുന്നേൻ*
*ഒരു നേരമവിടുത്തെ തിരുമുമ്പിൽ വന്നെന്നാൽ* *ഒരു ജൻമം സഫലമായ് തീർക്കു മയ്യൻ...*
*ശ്രീയെഴും ശ്രീലകം തന്നിലായ് അമരുന്ന*
*ഹരിഹരപുത്രനെ വണങ്ങിഞങ്ങൾ*
*ഇരു മുടി കെട്ടുമായ് വരുന്നോരു ഭക്തർക്ക്* *അനുഗ്രഹം ചൊരിയേണേ ഭൂതനാഥാ....* *ശ്രീ മാമല വാഴുമെൻ ശബരീശ്വരാ.....*
Comments
Post a Comment